സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകള്‍ ഇന്നും നാളെയും; കുറ്റ്യാടിയിൽ ഇന്ന് കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും

വടകര ഡിപ്പോക്ക് കീഴിൽ എടച്ചേരിയിലെ വിതരണം വ്യാഴം രാവിലെ ഒമ്പതിന് എടച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇ കെ വിജയൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. കുറ്റ്യാടി നടുപ്പൊയിലിൽ വൈകിട്ട് 4.30ന് കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.
സഞ്ചരിക്കുന്ന വിൽപ്പനശാല എത്തുന്ന തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ: രണ്ടിന് എടച്ചേരി നോർത്ത് രാവിലെ ഒമ്പതിന്, വെള്ളൂർ 11, അന്തിയേരി പകൽ 12.30, ചുഴലി – 2.30. വെള്ളി രാവിലെ ഒമ്പതിന് വടകര പുതിയസ്റ്റാൻഡ് പരിസരത്ത് കെ കെ രമ ഫ്ലാഗ് ഓഫ് ചെയ്യും. പുതുപ്പണം രാവിലെ 9 , വടകര ബീച്ച് -10.30, പുത്തൂർ 12, കാർത്തികപ്പള്ളി -1.30, കീഴൽ -3, തിരുവള്ളൂർ – 4.30.
കോഴിക്കോട് ഡിപ്പോക്ക് കീഴിലെ മൊബൈൽ വിൽപ്പനശാലകളുടെ ഫ്ലാഗ് ഓഫ് വ്യാഴം രാവിലെ 9.30ന് നല്ലളം ബസാറിൽ കോർപറേഷൻ വികസനസമിതി ചെയർമാൻ പി സി രാജൻ നിർവഹിക്കും. നല്ലളം 9.30- –-11.00, പൊക്കുന്ന് 11.30-–- 1.00, ഗോവിന്ദപുരം -1.00–- 3.00. കൊമ്മേരി – 3.00, മേത്തോട്ടുതാഴം 5.30-. വെള്ളി ബേപ്പൂർ രാവിലെ 9.30-, മാറാട് 11.30-, ചക്കുംകടവ് 1.30-, വെള്ളയിൽ 3.30-, പുതിയാപ്പ 5.30.
കൊടുവള്ളി ഡിപ്പോക്ക് കീഴിൽ രാവിലെ ഒമ്പതിന് കോടഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് നിർവഹിക്കും. തെയ്യപ്പാറ – രാവിലെ ഒമ്പത്, കണ്ടപ്പൻചാൽ -11.00, പളളിപ്പടി-പൂല്ലൂരാംപാറ 1.30, പൂവാറൻതോട് – 3, മരഞ്ചാട്ടി – 5. ഡിസംബർ മൂന്നിന് കാരമൂല രാവിലെ 9, വല്ലത്തായ്പാറ -11, തേക്കുംകുറ്റി 1.30, ചുണ്ടത്തുംപൊയിൽ -3, മുരിങ്ങംപുറായ- 5.
കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും