സപ്തംബര്‍ 27 ഭാരത് ബന്ദ് വിജയിപ്പിക്കുമെന്ന് ജനതാദള്‍ എസ് തുറയൂര്‍
തുറയൂര്‍: മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമം പിന്‍വലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കേരളത്തിലെ എല്‍.ഡി.എഫ് ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്ന് ജനതാദള്‍ എസ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് ദിനേഷ് കാപ്പുങ്കര ഉല്‍ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ലക്ഷമണന്‍ കുറുക്കന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.
നവബര്‍ 7 നു നടക്കുന്ന അജീഷ് കൊടക്കാട് അനുസ്മരണം വിപുലമായി ആചരിക്കാനും ഗാന്ധി, ജെ. പി., ഡോ.ലോഹ്യ, കേളപ്പജി പക്ഷാചരണങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
കൊടക്കാട് ശ്രീനിവാസന്‍, ദേവരാജ് തിക്കോടി, കരീം പുതുക്കുടി, അഷ്‌റഫ് കോറോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വിജീഷ് ഈളുവയലില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുരേഷ് ബാബു കവണ പൊയില്‍ നന്ദി പറഞ്ഞു.