സന്നദ്ധ രക്തദാന പ്രവര്‍ത്തനം; .ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പിന് വീണ്ടും അംഗീകാരം
കോഴിക്കോട്: കോവിഡ് പ്രതികൂല സാഹചര്യത്തിലും രക്തദാന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയ ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പിന് രക്തദാന ദിനത്തില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോടിന്റെ അംഗീകാരം. ടീമിന് വേണ്ടി ആസ്റ്റര്‍ മിംസ് ബ്ലഡ് ബാങ്ക് ടെക്നിക്കല്‍ മാനേജര്‍ ശ്രീശന് എന്നിവരില്‍ നിന്നും ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡന്റ് ബി.എന്‍.പ്രവീണ്‍ലാല്‍, സംസ്ഥാന പി ആര് ഓ കെ.എം.സജിന്‍ എന്നിവര്‍ അംഗീകാരം ഏറ്റുവാങ്ങി.
ആസ്റ്റര്‍ മിംസ് സിഇഒ ഫര്ഹാന് യാസിന്, എച്ച് ആര് ഹെഡ് ബ്രിജു മോഹന്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതിഭ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദരവും അംഗീകാരവും പ്രിയപ്പെട്ട രക്തദാതാക്കള്‍ക്ക് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നുവെന്ന് ബീ പോസിറ്റീവ് ഭാരവാഹികള്‍ പറഞ്ഞു.