സന്തോഷ വാര്‍ത്ത; താമസ വിസയുള്ള പ്രവാസി മലയാളികള്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ യു.എ.ഇയിലേക്ക് മടങ്ങാന്‍ അനുമതി


കോഴിക്കോട്: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യു.എ.ഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി.

ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല.ഇന്ത്യ,പാകിസ്താന്‍, ശ്രീലങ്ക നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്.

യു.എ.ഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തയതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ വഴി ലക്ഷങ്ങള്‍ ചെലവാക്കിയാണ് പ്രവാസികള്‍ നിലവില്‍ യുഎയിലേക്ക് പ്രവേശിച്ചിരുന്നത്. താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യു.എ.ഇയുടെ തീരുമാനം പ്രവാസികള്‍ വലിയ ആശ്വാസം നല്‍കും.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെയാണ് യു.എ.ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയത്.