സന്തോഷവാര്‍ത്ത; ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ പുതിയ പ്ലസ് ടു സയന്‍സ് ബാച്ച്


പേരാമ്പ്ര: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്ലസ് വണിന് പുതിയ 60 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍, ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായതിനാലാണ് ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് കൊയിലാണ്ടി, ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ.എച്ച്.എസ്.എസ് കല്ലാച്ചി, മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസ് മണിയൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളില്‍ താത്ക്കാലിക സയന്‍സ് ബാച്ചുകളാണ് അനുവദിച്ചത്.

ജി.വി.എച്ച്.എസ്.എസ് അവിടനല്ലൂരില്‍ പുതിയ ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. വടകര താലുക്കില്‍ ഉള്‍പ്പെടുന്ന മൂന്ന് സ്‌കൂളുകളിലും താത്ക്കാലിക ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ചിട്ടുണ്ട്.