സന്തോഷം പങ്കിടാൻ വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി


കൊയിലാണ്ടി: സര്‍ക്കാര്‍ പൊതു വിദ്യാലയമായി പ്രഖ്യാപിച്ച നടുവത്തൂര്‍ ശ്രീവാസുദേവശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സന്തോഷം പങ്കിടാനായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിയും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ഉപഹാര സമര്‍പ്പണം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മുഖ്യാതിഥിയായി.

സി.ഹരീന്ദ്രന്‍, ഇടത്തില്‍ ശിവന്‍, വി.വി.ജമാല്‍, ടി.കെ.വിജയന്‍, ടി.യു.സൈനുദ്ദീന്‍, സി.പി.കുമാരന്‍ നായര്‍, ഐ.സജീവന്‍, പി.ഭാസ്‌കരന്‍, പി.ഗീത, സി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ അമ്പിളി സ്വാഗതവും കെ.പി.വിനീത് നന്ദിയും പറഞ്ഞു.