സത്യത്തിന്റെയും മനുഷ്യ നന്മയുടെയും ആഴമാണ് ബഷീർ കൃതികളുടെ ജനകീയത; യു.കെ.കുമാരൻ


പേരാമ്പ്ര: സാഹിത്യക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മ ദിനത്തില്‍ വള്ളിയൂര്‍ എ.യു.പി.സ്‌കൂളില്‍ സപ്തദിന വെബിനാറിന് തുടക്കമായി. ‘ബഷീറിയന്‍ പളുങ്കുസ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ സാഹിത്യക്കാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ നന്മയുടെയും , സത്യത്തിന്റെയും’ ആഴമാണ് ബഷീര്‍ കൃതികളുടെ ജനകീയതക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഒരുവിദ്യാര്‍ത്ഥിയും ഒരു അധ്യാപകരും വെബിനാറില്‍ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന വെബിനാറില്‍ 14 14 പുസ്തകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും. ഓരോ ദിവസവും കുട്ടികള്‍ മോഡറേറ്ററായി അതിഥികളും പരിപാടിയില്‍ പങ്കെടുക്കും.

പി.ടി.എ പ്രസിഡന്റ് വി.എം.അഷറഫ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ കെ.സി. മജീദ്. വാര്‍ഡ് മെമ്പര്‍ കെ.മധു കൃഷ്ണന്‍ , സ്റ്റാഫ് സെക്രട്ടറി ടി.കെ. നാഷാദ്, കെ.പ്രേമലത, പി.പി.ഷൈമ ത്ത്, അനില്‍കുമാര്‍ നൊച്ചാട്, കെ. രശ്മി എന്നിവര്‍ സംസാരിച്ചു.