സഞ്ചാരികള്‍ക്ക് സ്വാഗതം; മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നു


കൂരാച്ചുണ്ട്: മലബാറിന്റെ ഊട്ടി എന്ന അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതി രമണീയ കേന്ദ്രമാണ് കക്കയം. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവന്‍ കണ്‍ടെയ്ന്‍മെന്റ് സോണയതിനാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു.

കക്കയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് കണ്‍ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവായ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ബോട്ട് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, അറുപത്തിയഞ്ചിന് മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല.

കോവിഡ് കാരണം കക്കയത്തെ ഹൈഡല്‍ ടൂറിസത്തിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. രണ്ടുവര്‍ഷമായി ഏകദേശം എഴുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.