സഗൗരവം കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു
കൊയിലാണ്ടി: കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് 9 മണിക്ക് ആരംഭിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ നടപടി ക്രമം.
പ്രൊടേം സ്പീക്കറായി തിരഞ്ഞെടുത്ത പി.ടി.എ റഹീം ആണ് സ്പീക്കറുടെ ചെയറിലിരുന്ന് സഭ നിയന്ത്രിക്കുന്നത്. 140 അംഗങ്ങളിൽ 137 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 53 പേർ പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. വള്ളിക്കുന്നിൽ നിന്ന് വിജയിച്ച അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എം.എൽ.എ സേവിയർ ചിറ്റിലപ്പള്ളിയാണ് അവസാനം സത്യപ്രതിജ്ഞ ചെയ്യുക.