സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കോഴിക്കോടിന്റെ ടീമിനെ ജിയാദ് ഹസന്‍ നയിക്കും; മറ്റ് ടീം അംഗങ്ങളെ അറിയാം


കോഴിക്കോട്: സംസ്ഥാന സീനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കോഴിക്കോടിന്റെ ടീമിനെ ജിയാദ് ഹസന്‍ നയിക്കും. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് പാലക്കാട് ജില്ലാ ടീമുമായാണ് കോഴിക്കോടിന്റെ ആദ്യ മത്സരം.

കൊയിലാണ്ടി സ്വദേശി എല്‍.എസ് ഋഷിദാസ്, അക്ബര്‍ സിദ്ദിഖ്, ഹൈദ്രോസ്. എം.പി, വാഹിദ് സാലിഹ്, സക്കീര്‍ .പി എന്നിവരടങ്ങുന്ന സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഹൈദ്രോസ് എം.പിയാണ് ടീം മാനേജര്‍. വാഹിദ് കോച്ചും സക്കീര്‍. പി അസിസ്റ്റന്റ് കോച്ചുമാണ്. എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ടീം അംഗങ്ങള്‍: ബവിന്‍ നാരായണന്‍. പി, മുഹമ്മദ് ഫായിസ് പി, ജിയാദ് ഹസ്സന്‍ കെ.ഒ, അബ്ദുള്‍ സമീഹ് കെ.പി, അമല്‍ ടി.പി, അര്‍ഷാദ് സൂപ്പി എന്‍.കെ, അഥര്‍വ് സി.വി, ഷഹുദ് വി, ശ്രാവണ്‍. കെ, നൗഫല്‍ പി.എന്‍, അബ്ദുറഹീം. കെ, അബ്ദുള്‍ സനീഫ്. എന്‍.പി, ഇന്‍സമാ ഉള്‍ ഹഖ്, മലബാറി മുഷ്തക്കിന്‍ അലി ഹംസ, അനു അഫ്‌നന്‍. എന്‍.കെ, അക്ഷയ്. പി.ടി, സുഹൈല്‍ എം.എ, മുഹമ്മദ് ഷാഫി, അഭിജിത്. പി, മുഹമ്മദ് സാനിഷ് കെ.കെ.