സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സിവില്‍ എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് നേടിയ സൂരജ് പി.ജിയെ ആദരിച്ച് അസറ്റ് പേരാമ്പ്ര



പേരാമ്പ്ര: എഞ്ചിനിയഴ്‌സ് ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സിവില്‍ എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സൂരജ് പി.ജി യെ ആദരിച്ച് അസറ്റ് പേരാമ്പ്ര. ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രഗത്ഭ എഞ്ചിനീയറായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് രാജ്യം എന്‍ജിനിയേഴ്സ് ദിനം ആഘോഷിക്കുന്നത്.

പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് സബ് ഡിവിഷന്‍ എന്‍ജിനീയറാണ് സൂരജ് പി.ജി. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും റോഡുകളും തനത് രീതിയില്‍നിന്നും മാറ്റി ആകര്‍ഷണീയമായ രീതിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുവാന്‍ നേത്യത്വം നല്‍കിയത് സൂരജായിരുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഇ എം എസ് സ്റ്റേഡിയം കല്‍പ്പത്തൂര്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്.

ചടങ്ങിന് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി, ജനറല്‍ സെക്രട്ടറി രാജേഷ് മാഷ്, ട്രഷറര്‍ നസീര്‍ നൊച്ചാട്, വൈസ് ചെയര്‍മാന്‍
ആദര്‍ശ് രാവറ്റമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.