സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.എ
അരിക്കുളം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ് എഴുവങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.എം.രാജന്‍, പി.കെ.നാരായണന്‍, വി.വി.എം.ബഷീര്‍, ടി.രാരുക്കുട്ടി, ഒ.കെ.ചന്ദ്രന്‍ ,പി.സി.വാസു, സത്യന്‍ തലയഞ്ചേരി, കെ.കെ.നാരായണന്‍, ഇ.ദാമോദരന്‍, രാമാനന്ദന്‍ മീത്തില്‍, യു.രാജന്‍ . ഗീത ആയില്യം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.കെ.ബാലന്‍ (പ്രസിഡണ്ട്) എം.രാമാനന്ദന്‍ (വൈസ് പ്രസിഡണ്ട്) രഘുനാഥന്‍, പി.കെ.നാരായണന്‍ (സെക്രട്ടറിമാര്‍) ഒ.കെ.ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) യു.രാജന്‍ (ഖജാന്‍ജി)