സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ ഇല്ല; ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം,​ സ്കൂളുകൾ പൂർണമായും അടയ്ക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായതായി വിവരം. വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കും. പകരം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത രണ്ട് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തിരുമാനം. ഞായറാഴ്ച അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി നല്‍കും.

സ്‌കൂളുകള്‍ പൂര്‍ണമായി അടയ്ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ മാത്രമാണ് അടയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും അടയ്ക്കും. .

മാളുകളും വ്യാപാക സ്ഥാപനങ്ങളും സ്വയം നിയന്ത്രണിക്കണമെന്നും അവലോകനത്തില്‍ തിരുമാനമായി. ഇത് കൂടാതെ നാളെ മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, ആരോഗ്യവിദഗ്ദ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.