സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുന്നു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തുറക്കും


കോഴിക്കോട്: സംസ്ഥാനത്ത് ആശ്വാസ വാര്‍ത്തയുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുന്നു.

ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളളവര്‍ക്കായുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ മാസം തന്നെ മുഴുവന്‍ അധ്യാപകര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജാഗ്രത തുടര്‍ന്നാല്‍ കേസുകളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഡെല്‍റ്റ സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കുറയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.