സംസ്ഥാനത്ത് മൂന്ന് ലക്ഷം ഡോസ് വാക്സിനുകളെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്ത് എത്തിച്ചത്. ഇതില്‍ അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും ഒരുലക്ഷം ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്.
വാക്സിന് പ്രതിസന്ധി രൂക്ഷമായിട്ടുള്ള തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മൂന്ന് ലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്തു. തിരുവനന്തപുരത്ത് 188 വാക്സിന് കേന്ദ്രങ്ങളുള്ളതില്‍ 108 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്സിന് സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുകയാണ്.