സംസ്ഥാനത്ത് മുപ്പതിനായിരം കടന്ന് കോവിഡ് കേസുകള്‍, ആശങ്കയില്‍ സംസ്ഥാനം; 32,819 പേര്‍ക്ക് കൂടി കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം പ്രതിധിന കോവിഡ് കണക്ക് ഇന്ന് രേഖപ്പെടുത്തി. 32,819 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 18,413 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,47,181. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 12,07,680. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചു.

ഇന്ന് 40 പുതിയ ഹോട്ട് സ്പോട്ടുകള്‍ രേഖപ്പെടുത്തി. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ജില്ലകൾ തിരിച്ചുള്ള കണക്ക്: കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.