സംസ്ഥാനത്ത് പൂട്ട് തുറക്കുന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി, ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശനം, കടകള്‍ രാവിലെ ഏഴ് മുതല്‍, നിയന്ത്രണങ്ങള്‍ എന്തെല്ലാം, നോക്കാം വിശദമായി
കോഴിക്കോട്: സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ കടകളിൽ പ്രവേശനം.
പ്രവേശനം ആർക്കെല്ലാം ?
- ഒരു ഡോസ് വാക്സിൻ എടുത്തവർക്ക്
- രോഗം വന്ന് ഭേദമായ വർക്ക്
- 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ എടുത്തവർക്ക്
ഒരു പ്രദേശത്ത് ആയിരം പേരിൽ പത്ത് പേർ രോഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയിൽ ആറു ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറക്കാം.