സംസ്ഥാനത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തും. എസ്എസ്എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്‌സീന്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ ഇക്കാര്യം കൂട്ടായി ആലോചിക്കും. പിഎസ്സി അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്ന കാര്യം പി എസ് സിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ന് കേരളത്തില്‍ 28,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45,400 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,89,283; ആകെ രോഗമുക്തി നേടിയവര്‍ 20,25,319. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകള്‍ പരിശോധിച്ചു