സംസ്ഥാനത്ത് ഇളവുകള്‍ ഇന്നു മുതല്‍; ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍; തുറസായ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, വിശദാംശം ചുവടെ
കോഴിക്കോട്: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനം.
കടകളില്‍ പ്രവേശനം ആര്‍ക്കെല്ലാം?
- ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍
- രോഗം വന്ന് ഭേദമായ വര്‍
- 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി ആര്‍ എടുത്തവര്‍
- ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി.
- അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക.
- സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി.
- ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി.
- ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും.
- മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.