സംസ്ഥാനത്ത് ഇന്ന് മുതലുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം, ഒറ്റനോട്ടത്തില്‍ വിശദാംശങ്ങളറിയാം
തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിലുള്ള ഇളവുകളായിരിയ്ക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
-
ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം
-
പൊതുഗതാഗതത്തിനും അനുമതിയുണ്ട്
-
സാമൂഹിക അകലം പാലിച്ചുള്ള കായിക പരിപാടികള്‍ക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
-
ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം
-
മറ്റു കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്
-
ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും
-
ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ അനുവദിക്കില്ല
-
ഹോട്ടലുകളില്‍ പാഴ്‌സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം
-
ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
-
സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കും
-
അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.
-
ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും
-
മാളുകള്‍ തുറക്കാന്‍ അനുമതിയില്ല
-
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
-
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം
-
വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും
-
ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും