സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവാന്‍ സാധ്യത; കോഴിക്കോട് ഉള്‍പ്പടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളത്തോടെ കാലവര്‍ഷം ദുര്‍ബലമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.