സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം, 18000 കടന്ന് പുതിയ കേസുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് ജില്ലയില്‍ 2000 കടന്ന് കൊവിഡ് ബാധിതര്‍.എറണാകുളത്തും കൊവിഡ് കണക്ക് രണ്ടായിരം കടന്നു.സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.
എറണാകുളം 2835
കോഴിക്കോട് 2560
തൃശൂര്‍ 1780
കോട്ടയം 1703
മലപ്പുറം 1677
കണ്ണൂര്‍ 1451
പാലക്കാട് 1077
തിരുവനന്തപുരം 990
കൊല്ലം 802
ആലപ്പുഴ 800
ഇടുക്കി 682
പത്തനംതിട്ട 673
കാസര്‍ഗോഡ് 622
വയനാട് 605
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,37,036 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 460 ഹോട്ട് സ്പോട്ടുകളാണുള്ളത്.