സംരംഭം തുടങ്ങാന്‍ ആലോചിക്കവരുടെ ശ്രദ്ധയ്ക്ക്! പേരാമ്പ്രയില്‍ സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ ഒക്ടോബര്‍ 30ന്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വ്യവസായം തുടങ്ങുവാന്‍ ആലോചിക്കുന്ന സംരംഭകര്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 30 ശനിയാഴ്ച പത്തുമണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സെമിനാര്‍ നടക്കുന്നത്.

നിലവിലുള്ള സര്‍ക്കാര്‍ വ്യവസായ പദ്ധതികളുടെയും വായ്പാ നടപടിക്രമങ്ങളുടെയും സംക്ഷിപ്തമായ അവതരണം ഇതിന്റെ ഭാഗമായുണ്ടാകും. നിയമങ്ങളും നടപടിക്രമങ്ങളും അറിയുവാന്‍ സെമിനാര്‍ ഉപയോഗപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
വ്യവസായ വികസന ഓഫീസര്‍, പേരാമ്പ്ര ബ്ലോക്ക്: ഫോണ്‍: 9188127183
പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSdRPzwOaIexlco_Rbd3h3-h_uBHwjFY5URTvYrEkQNbWhtUGQ/viewform?vc=0&c=0&w=1&flr=0