സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്ന് അജയ് ആവള


പേരാമ്പ്ര : സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന വര്‍ഗ്ഗീയ പ്രചരണങ്ങള്‍ സാക്ഷര കേരളത്തില്‍ വിലപ്പോവില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള. ഭക്ഷണത്തില്‍ മതം കലര്‍ത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ട കേരളത്തില്‍ ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി മേപ്പയ്യൂര്‍ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച സെക്കുലര്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.കെ ബാലന്‍ മാസ്റ്റര്‍, സി.ബിജു, നിധിന്‍ ആര്‍.എസ്സ്, ഫസലു റഹ്‌മാന്‍, നിഷാദ് പൊന്നങ്കണ്ടി, ധനേഷ് കാരയാട്, എസ്.കെ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സനൂപ് പി.ടി, കെ.എം ലെനീഷ്, അദ്വൈത് പി.ആര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.