സംഘടനാ ശാക്തീകരണത്തിനായി ലീഗ്; അരിക്കുളത്ത് മുസ്‌ലിം ലീഗിന്റെ നാട്ടുപച്ച സംഗമം


പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മുഴുവന്‍ ശാഖകളിലും നടപ്പിലാക്കുന്ന നാട്ടുപച്ച സംഗമം അരിക്കുളം പഞ്ചായത്തില്‍ നടന്നു. മാവട്ട് ശാഖയില്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി കെ കുഞ്ഞമ്മദ് കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് വി വി എം ബഷീര്‍ പദ്ധതി വിശദീകരണവും ഇ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ജാതിയേരി മുഖ്യപ്രഭാഷണവും നടത്തി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹ്‌മദ് മൗലവി, ട്രഷറര്‍ എം കുഞ്ഞായന്‍ക്കുട്ടി, കെ എം സക്കറിയ, സി എം സിറാജ്, എം എ മുഹമ്മദ് കാസിം, എ കെ എം അലി, അഫ്‌സല്‍ സി കെ, എന്‍ പി കുഞ്ഞമ്മദ്, ഫാസില്‍ എഫ് എം തുടങ്ങിയവര്‍ സംസാരിച്ചു.