ഷാര്‍ജയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞില്ല;വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക


പേരാമ്പ്ര : ഷാര്‍ജയില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലിസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയില്‍ നിന്നും ലഭിച്ചത് യു.എ.യിലെ തിരിച്ചറിയല്‍ രേഖ മാത്രമാണ്. ഇയാളെ തിരിച്ചറിയുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കുകയോ ചെയ്യുക.

അഷ്റഫ് താമരശ്ശേരി +971553886727