ശ്രീലക്ഷ്മി ദേവ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയർ


കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയറായി ബി.ജെ.ശ്രീലക്ഷ്മി ദേവ തെരഞ്ഞെടുക്കപ്പെട്ടു. പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂളിലെ 2018-20 അധ്യയന വർഷത്തിലെ എൻ.എസ്.എസ് വളണ്ടിയർ ലീഡർ ആയിരുന്നു ശ്രീലക്ഷ്മി.

2019-20 വർഷം സംസ്ഥാന എൻഎസ്എസ് സെൽ പ്രഖ്യപിച്ച നാല് വാർഡുകൾ കരസ്ഥമാക്കിയ പൊയിൽകാവ് ഹയർ സെക്കന്ററി സ്കൂൾ നടത്തിയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സുന്ദര പാതയോരം പദ്ധതി, ലഹരിക്കെതിരെയുള്ള കാവലാൾ പദ്ധതി, പ്രളയാനന്തര പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ഹരിതം, ഭവനം, നമുക്കൊപ്പം തുടങ്ങിയ വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ശ്രീലക്ഷ്മി ദേവ നേതൃത്വം നൽകി.

2019-20 വർഷം നടന്ന എൻ.എസ്.എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരളത്തെ പ്രധിനിധീകരിച്ചു പങ്കെടുത്ത ശ്രീലക്ഷ്മി ദേവ 2019-20 വർഷത്തെ സംസ്ഥാന എൻ.എസ്.എസ് സെൽ പ്രഖ്യപിച്ച സംസ്ഥാനത്തെ മികച്ച വളൻ്റിയർ അവാർഡിന് അർഹയായിരുന്നു.

സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം സംഗീതം, നൃത്തം, കരാട്ടെ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ശ്രീലക്ഷ്മി പൂക്കാട് ചാലാടത്ത് പൊയിൽകുനി ജയദേവൻ.സി.കെ യുടേയും ബിജി.എ.കെ യുടേയും മകളാണ്.