ശബരിമല കന്നിമാസ പൂജയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസ്


തിരുവനന്തപുരം: ശബരിമലയില്‍ കന്നിമാസ പൂജയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ക്കു വേണ്ടി സെപ്റ്റംബര്‍ 16 മുതല്‍ 21 വരെ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് ഒരാഴ്ച മുന്‍പ് തിരുവനന്തപുരം-പമ്പ സര്‍വ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യത്തിനുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.