വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കരുത്; കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി
കൊയിലാണ്ടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതിനെ എതിര്‍ക്കുമെന്ന് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ ഭാരവാഹികളാകരുതെന്ന് സംഘടനയുടെ ഭരണഘടനയില്‍ തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്.
കൊയിലാണ്ടി മേല്‍പ്പാലത്തിനായി കടകള്‍ പൊളിച്ചു മാറ്റിയ വ്യാപാരികളെ പുനരധിവസിപ്പിക്കാത്ത നടപടിയിലും യൂണിറ്റ് യോഗം ശക്തമായി പ്രതിഷേധിച്ചു. മേല്‍പ്പാലത്തിനടിയില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കുവാന്‍ നടപടി വേണം. യൂണിറ്റ് പ്രസിഡന്റ് കെ.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍,വൈസ് പ്രസിഡന്റുമാരായ സി.എം.കൃഷ്ണന്‍,ചന്ദ്രന്‍ ഐശ്വര്യ,പി.വി.അബ്ദുളളക്കുട്ടി, സെക്രട്ടറിമാരായ ശിവദാസന്‍,പ്രിയ, ജിഷ,മോളി കുഞ്ഞാറ്റ, കെ.പി.മുഹമ്മദലി, ബാലകൃഷ്ണന്‍, കുഞ്ഞിക്കേളു, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക