വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ചെറുവണ്ണൂരില്‍ ധര്‍ണ്ണ നടത്തി


പേരാമ്പ്ര: കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ചെറുവണ്ണൂരിലെ ഒരു ഭാഗത്തെ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി. ചെറുവണ്ണൂര്‍ പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി.

ചെറുവണ്ണൂരില്‍ കണ്‍ണ്ടെയ്‌മെന്റ് സോണിന്റെ പേരില്‍ ഒന്‍പതാം വാര്‍ഡ് അടച്ചതിന്റെ തുടര്‍ന്നാണ് വ്യാപാരികളും പൊതുജനവും ദുരിതത്തിലായത്. എന്നാല്‍ ടൗണിലെ തന്നെ ഏഴ്, എട്ട് വാര്‍ഡുകളിലെ കടകള്‍ തുറക്കുകയും ചെയ്തതിനാല്‍ ഈ കടകളില്‍ ജനങ്ങള്‍ തിരക്കു കൂട്ടുന്നതിനാല്‍ കോവിഡ് വ്യാപനത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് അശാസ്ത്രിയമായ തിരുമാനത്തിലൂടെ അധിക്യതര്‍ ചെയ്യുന്നതെന്ന് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ് ആരോപിച്ചു. സര്‍ക്കാറിന്റെ ഇത്തരം പിടിപ്പുകേടാണ് രാജ്യത്തിനുതന്നെ നാണക്കേടായി കോവിഡ് രോഗികള്‍ കൂടുതല്‍ ഉളള സംസ്ഥാനമായി കേരളം മാറിയതെന്ന് കെ കെ രജീഷ് കുറ്റപ്പെടുത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.എം ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.രാജന്‍, എം.പ്രകാശന്‍ ,കെ.. ടി വിനോദന്‍ ,ഡി കെ മനു എന്നിവര്‍ സംസാരിച്ചു. പി.സി സുരേഷ് ബാബു, ഒ.പി.ജിതേഷ്, പി.കെ മിഥുന്‍, രാഹുല്‍ മുയിപ്പോത്ത്, കെ.ടി ചന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി.