വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ദുരിതം അനുഭവിവിക്കേണ്ടി വരുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ വാടക, വൈദ്യുതി ചാര്‍ജ്, വായ്പകളുടെ പലിശ, എന്നിവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശന്‍, പി കെ ഷുഹൈബ്, അമേത്തു കുഞ്ഞഹമ്മദ്, അശോകന്‍, പി കെ മനീഷ്, പി.വി പ്രജീഷ്, അജീഷ്, പി ചന്ദ്രന്‍, ഹമീദ്.വികെ എന്നിവര്‍ സംസാരിച്ചു