വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ.എം
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും പേരിൽ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.പി.ഐ.എം തിരുവനന്തപുരം ജില്ല കമ്മറ്റി അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യയുടെ പേരിൽ ട്വിറ്ററിലും, മെഡിക്കൽ കോളേജ് കൗൺസിലർ ഡി.ആർ. അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണം.
എൽഡിഎഫ് ജനപ്രതിനിധികളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ആധികാരികതയിൽ എന്തെങ്കിലും സംശയം തോന്നുന്നവർ ദയവായി സി.പി.ഐ.എം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലോ, വാട്സ്ആപ്പ് നമ്പരിലോ മെസ്സേജ് അയച്ച് അക്കൗണ്ട് ഒർജിനൽ ആണെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ല കമ്മറ്റി പത്രകുറുപ്പിലൂടെ ആവശ്യപ്പെട്ടു. ജനകീയ അംഗീകാരം നേടിയ ജനനേതാക്കളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾക്കൊരുങ്ങുകയാണ് സിപിഐഎം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക