വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതിയുമായി യുവതി
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്കെതിരെ പരാതി. കോവിഡ് വാക്സിന്‍ പ്രചാരണത്തിന് കുടുംബശ്രീക്കു വേണ്ടി തയാറാക്കിയ വിഡിയോ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി. കുടുംബശ്രീ തോടന്നൂര്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എന്‍.അഞ്ജിതയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്.
ജില്ലാ കുടുംബശ്രീ മിഷന്‍ ക്യാംപെയിനിന്റെ ഭാഗമായി കോവിഡ് വാക്സിന്‍ എങ്ങനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം എന്ന വീഡിയോ അഞ്ജിത തയ്യാറാക്കിയിരുന്നു. തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി എന്ന പേരിട്ട് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രചരിപ്പിക്കുന്നതില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അഞ്ജിതയുടെ പരാതി.