വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പ്രദേശത്തെ ഐക്യം തകര്‍ക്കാന്‍ ശ്രമം; നിരപ്പം കൂട്ടായ്മ പ്രതിഷേധ സംഘമം സംഘടിപ്പിച്ചു


മുയിപ്പോത്ത്: നിരപ്പം പ്രദേശത്ത രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കുന്ന കിഷോര്‍ കാന്ത് മുയിപ്പോത്ത് ഉള്‍പ്പടെ 3 പേര്‍ക്കെതിരായ വ്യാജ ആരോപണത്തിന്റ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെതിരെ പ്രതിഷേധ സംഘമം സംഘടിപ്പിച്ചു. നിരപ്പം പ്രദേശം കേന്ദ്രീകരിച്ച് മദ്യവും കഞ്ചാവും വില്‍പന നടത്തുന്നതായുള്ള സന്ദേശം പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

നിരപ്പം പ്രദേശം കേന്ദ്രീകരിച്ച് മദ്യവും കഞ്ചാവും വില്‍പന നടത്തുന്നതായി സംശയിക്കുന്നതായി നാഥനില്ലാത്ത സന്ദേശം കഴിഞ്ഞ ദിവസം പോലീസ് എസ് പി ക്ക് ലഭിച്ചു. ഇത് പ്രകാരം മൂന്ന് പേരോടും മേപ്പയ്യൂര്‍ സി ഐ സ്റ്റേഷനില്‍ ഹാജരാക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആരോപണം വ്യാജമാണെന്ന് മനസിലായതായി സി ഐ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച സ്റ്റേഡിയത്തിന്റ ശൗചാലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതിനെതിരെ നിരപ്പം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെന്ന് നിരപ്പം കൂട്ടായ്മ പറഞ്ഞു. വ്യാജ ആരോപണം ഉന്നയിക്കുക വഴി യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുളള വഴിയൊരുക്കുകയാണ്, ഇത്തരത്തിലുള്ള തെറ്റായ അരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ കൈകള്‍ ഉളളതായി സംശയിക്കുന്നതായും, നിരപ്പം പ്രദേശത്തെ മോശമായി ചിത്രീകരികരിക്കാനാന്‍ ചിലര്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായും യോഗം ആരോപിച്ചു.

പൊതു മുതല്‍ നശിപ്പിച്ച വര്‍ക്കെതിരെ ശക്തമായ മായ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണം. ഒരു പ്രദേശത്തിന്റ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യാജ ഇന്‍ഫോര്‍മര്‍മാരെ കണ്ടെത്തി നിയമത്തിന്റ മുന്നില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ സംഘമം പ്രശാന്ത് മാവിലാട്ട് ഉല്‍ഘാടനം ചെയ്തു. മുസ്തഫ അര്‍ എം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മജീദ് കോറോത്ത്, വൈശാഖ്, സുധീഷ് . സി, ശ്യാംലാല്‍ പി.പി, റഷീദ് ഒ പി, പ്രവീണ്‍ കോട്ടായി, ജിനില്‍ പി.സി, ജയരാജ് കെ.കെ, റഫീഖ് ഒ.പിഎന്നിവര്‍ സംസാരിച്ചു.