വേളത്ത് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു; കുടുംബത്തിൽ കൊവിഡ് കവര്‍ന്നത് നാല് ജീവനുകള്‍
വേളം: വേളത്ത് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കാപ്പുമലയിലെ കിഴക്കേ പറമ്പിലെ കുമാരന്റെ ഭാര്യ നാരായണിയാണ് മരിച്ചത്. അമ്പത്തി എട്ട് വയസ്സാണ്. ഇതോടെ ഈ കുടുംബത്തിൽ കോവിഡ് ബാധിച്ച് നാലുപേർ മരിച്ചു.
നാരായണിയുടെ അമ്മ കല്യാണി ഒരുമാസംമുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദിവസങ്ങൾക്കുശേഷം ഭർത്താവ് കുമാരനും ചികിത്സയിലിരിക്കേ മരിച്ചു. കുമാരൻ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ സഹോദരി ജാനുവിന്റെ ഭർത്താവ് കൃഷ്ണനും മരിച്ചു. നാരായണിയുടെ മക്കൾ: ബിജു, ബിനു.