വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


അരൂര്‍: വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അരൂര്‍ പെരുമുണ്ടച്ചേരിയിലെ മനത്താനത്ത് മൊയ്തുവിന്റെ മകന്‍ പരിപ്പില്‍ സഫീറാണ് (21) വേളം ചോയിമഠം പുഴയില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ ചുഴിയില്‍ അകപ്പെട്ടതായാണ് സംശയിക്കുന്നത്.

പരിസരവാസികള്‍ കരക്കെടുത്ത് കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. സ്പോര്‍ട്സ് പ്രേമിയായ സഫീര്‍ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച. മാതാവ്. സൈന. സഹോദരങ്ങള്‍. ഷാക്കിര്‍, ഷമീന.