വേളം കാക്കുനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. തീക്കുനി സ്വദേശിയായ നെല്ലിയുള്ള പറമ്പത്ത് ജിതിന് (25) ആണ് മരിച്ചത്.
കാക്കുനി മങ്ങാട്ടുകുന്ന് മലയില്‍ കരീമിന്റെ വീടിന്റെ നിര്‍മാണ പ്രവൃത്തിക്കിടയിലാണ് സംഭവം. ജിതിന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കുനി സ്വദേശികളായ മടോംമരുതുള്ളതില് വിഷ്ണു (22), അനന്തോത്ത് ബിജീഷ് (33), തരിപ്പയില്‍ അജീഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെയും ചന്ദ്രിയുടെയും മകനാണ് ജിതിന്. സഹോദരി: ജിതിന്.