വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വോളിബോള്‍, കബഡി ഇനങ്ങളില്‍ പരിശീലനം; സെലക്ഷന്‍ ക്യാമ്പ് 28-ന്



പേരാമ്പ്ര: വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി കുട്ടികള്‍ക്ക് വോളിബോള്‍, കബഡി ഇനങ്ങളില്‍ പരിശീലനം നല്‍കുന്നു. സെലക്ഷന്‍ ട്രയല്‍ നവംബര്‍ 28-ന് രാവിലെ ഏഴിന് നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എട്ടുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.