വെള്ളിയും ശനിയും ബെവ്‌കോ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല; ഇന്ന് ഏഴുമണിവരെ മാത്രം


തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നിനും രണ്ടിനും സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കില്ല. ഒന്നാം തീയതിയായതിനാല്‍ വെള്ളിയാഴ്ചയും ഗാന്ധി ജയന്തി ദിനമായതിനാല്‍ ശനിയാഴ്ചയും അവധിയാണ്.

ഇന്ന് വൈകിട്ട് 7 മണിവരെയേ ബെവ്‌കോ മദ്യവില്പനശാലകളില്‍ വില്പനയുണ്ടാവൂ. പാദവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇത്. മൂന്നാം തിയ്യതി ഞായറാഴ്ചയായിക്കും ഇനി ബെവ്‌കോ മദ്യ വില്‍പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുക.