വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് പത്തൊമ്പത് വയസ്സ്
വടകര: വെള്ളിക്കുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് പത്തൊമ്പത് വയസ്സ്. അപകടത്തില്‍ പെട്ടുപോയവരുടെ ജീവന്‍ രക്ഷിക്കാനെത്തിയ സേനാംഗങ്ങളും തൊഴിലാളികളും മണ്‍മറഞ്ഞു പോയതിന്റെ ഓര്‍മപ്പെടുത്തില്‍. ഞെട്ടലില്‍ നിന്നും ഇനിയും മുക്തമാവാതെ ഒരു നാട് തേങ്ങുകയാണ്.
2002 മെയ് 11 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളികുളങ്ങര കിണര്‍ നിര്‍മാണത്തിനിടെ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മരണമടഞ്ഞത്. കിണര്‍ നിര്‍മ്മിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയ വിവരമറിഞ്ഞ് കുതിച്ചെത്തിയതായിരുന്നു വടകര അഗ്‌നിശമനസേന.
മണ്ണിനടിയില്‍ പെട്ട ഒരാളെ രക്ഷിച്ചെങ്കിലും മൂന്ന് സേനാംഗങ്ങളുടെയും രണ്ടു തൊഴിലാളികളുടെയും ജീവന്‍ നഷ്ടമായി. സേനയിലെ എം.ജാഫര്‍, പി.അജിത് കുമാര്‍, കെ കെ രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.