വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ സ്റ്റെയര്‍കെയ്‌സിന്റെയും ടോയ്‌ലറ്റ് ബ്ലോക്കുകളുടെയും സമര്‍പ്പണം നടത്തി


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച മൂന്ന് നില സ്റ്റെയര്‍കെയ്‌സുകളുടെയും ടോയ്‌ലറ്റ് ബ്ലോക്കുകളുടെയും സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 24 ലക്ഷം രൂപ ചെലവിലാണ് സ്റ്റെയര്‍കെയ്‌സുകളുംടോയ്‌ലറ്റ് ബ്ലോക്കുകളും നിര്‍മ്മിച്ചത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എന്‍.എം വിമല, വാര്‍ഡ് മെമ്പര്‍ രാജശ്രീ.ടി , ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, പ്രിയേഷ് കെ.പി, എം.രാഘവന്‍, ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ, കെ.കെ.ഭാസ്‌കരന്‍, പി.കെ റഷീദ്, മനോജ് കോടേരി, മനോജ് കുമാര്‍ പി.പി, കെ.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

അസി: എഞ്ചിനീയര്‍ ശിശിര്‍ പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനധ്യാപകന്‍ ബാലന്‍.വി വടക്കയില്‍ സ്വാഗതവും പി ടി എ പ്രസിഡണ്ട് പി.സന്തോഷ് നന്ദിയുംപറഞ്ഞു.