വീണ്ടും ഒമിക്രോൺ; ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശിയായ പൊലീസുകാരന് വൈറസ് സ്ഥിരീകരിച്ചു


കോഴിക്കോട്: കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് എത്തിയ പോലീസുകാരനും. ശബരിമല ഡ്യൂട്ടിക്ക് ശേഷം പാലക്കാട് ജില്ലയിൽ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ. കെ. രമാദേവി അറിയിച്ചു. ഇദ്ദേഹം കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഇന്നലെ സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേർ പത്തനംതിട്ടയിലും രണ്ട് പേർ ആലപ്പുഴയിലും തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി ഓരോരുത്തർ വീതവുമാണുള്ളത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ അയർലാൻഡിൽ നിന്നും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗബാധയുണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 64 പേരിലാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയിട്ടുളളത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.