‘വീട്ടില്‍ ഒരു വിദ്യാലയം’ പദ്ധതിക്ക് കായണ്ണയില്‍ തുടക്കമായി


കായണ്ണബസാർ: ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി കെ.എസ്.ടി.എ. തുടങ്ങിയ ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതി കായണ്ണയിൽ ആരംഭിച്ചു. കെ.എസ്.ടി.എ. കായണ്ണ ബ്രാഞ്ച് നേതൃത്വം നൽകുന്ന പരിപാടി കറുത്തമ്പത്ത് സാംസ്കാരികനിലയത്തിൽ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയത്തിന് നൽകിയ അലമാര അധ്യാപിക ശാന്ത ഏറ്റുവാങ്ങി.

കെ.എസ്.ടി.എ. ജില്ല വൈസ് പ്രസിഡന്റ് കെ.പി. രാജൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പേരാമ്പ്ര ഉപ ജില്ലാ പ്രസിഡന്റ് കെ.കെ. അബൂബക്കർ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി കെ. സജീവൻ പദ്ധതി വിശദീകരിച്ചു. പി. വിനയൻ, കെ. ശോഭന, ടി.കെ. ദിനേശ്കുമാർ, സി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.