വി.എച്ച്.എസ്.സി സപ്ലിമെന്ററി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്ടോബര്‍
28 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.admission.dge.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.