വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിയുടെ സ്‌നേഹാദരം


തുറയൂര്‍: ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു. സംസ്ഥാന നാടകമത്സരത്തില്‍ അവാര്‍ഡ് നേടിയ ശശീന്ദ്രന്‍ വിളയാട്ടൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.നിബില, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയുമാണ് അനുമോദിച്ചത്.

തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍ രാജ് കെ.കെ, കലേഷ്, ഐ.എം, ശശീന്ദ്രന്‍ വിളയാട്ടൂര്‍, ആദില്‍ കൃഷ്ണ, പ്രിയ വേദ പി.പി. ബാബു എന്നിവര്‍ സംസാരിച്ചു.