വിവിധ പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം


മേപ്പയ്യൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിനെയും, ഹയർ സെക്കൻ്ററി സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ സി കെ ദിലാരയേയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി സുനിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ അധ്യക്ഷം വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് എൻ ജയന്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഹയർ സെക്കൻ്ററി സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ സി കെ ദിലാരയും, സ്കൂൾ അധികാരികളും പഞ്ചായത്തിൻ്റെ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് മെമ്പർ സി എം ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ പി രമ്യ, വാർഡ് മെമ്പർ പി പ്രശാന്ത്, പി ടി എ പ്രസിഡൻ്റ് കെ രാജീവൻ,പി ടി എ വൈസ് പ്രസിഡൻ്റ് വി മുജീബ്, മുൻ പ്രിൻസിപ്പൽ ഹെഡ്‌മിസ്ട്രസ് ഉഷ പഴവീട്ടിൽ, മുൻ പ്രിൻസിപ്പൽ കെ സുധാകരൻ, ഹെഡ്മാസ്റ്റർ വി പി ഉണ്ണികൃഷ്ണൻ, അഡീഷണൽ ഹെഡ്മാസ്റ്റർ കെ നിഷിദ്, വി എച്ച് എസ് സി പ്രിൻസിപ്പൽ ഇൻചാർജ് പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്രറി കെ സുധീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു