വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര കനറാ ബാങ്കിന് മുന്നില്‍ ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ ധര്‍ണ്ണ
പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ പേരാമ്പ്ര കനറാ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കമ്പ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉന്നയിച്ചത്.
വി.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ജോഷിത്, കെ.കെ.ദിവാകരന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.