വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂത്താളി പഞ്ചായത്തിനു മുന്നില്‍ ബിജെപി ധര്‍ണ്ണ
പേരാമ്പ്ര: തൊഴിലറപ്പ് പദ്ധതിയിലെ രാഷ്ട്രിയ വിവേചനം അവസാനിപ്പിക്കുക, വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ധര്‍ണ്ണ നടത്തി. ബിജെപി കൂത്താളി പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.
ജനനന്മയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ രാഷ്ട്രിയ പക്ഷപാതപരമായി വിതരണം ചെയ്യുന്ന ഭരണ സമിതിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.കെ രജീഷ് ആരോപിച്ചു. തയ്യില്‍ വിജയന്‍ അദ്ധ്യക്ഷതവഹിച്ചു. ഏ.ബാലചന്ദ്രന്‍, കെ.രാഘവന്‍, ധനേഷ് പി.കെ എന്നിവര്‍ സംസാരിച്ചു.അഖില്‍ കുത്താളി, പി കെ രാജന്‍, കെ സദാനന്ദന്‍ , രാഹുല്‍ പി കെ. കൃഷ്ണന്‍ പി കെ എന്നിവര്‍ നേത്യത്വം നല്‍കി.