വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ പ്രതിഷേധം നടത്തി
പേരാമ്പ്ര: വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് എസ്.ടി.യു. പേരാമ്പ്ര പെട്രോള്‍പമ്പിന് മുമ്പില്‍ നടത്തിയപ്രക്ഷോഭം മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി സി. പി. എ. അസീസ് ഉത്ഘാടനം ചെയ്തു. പി. കെ. റഹീം അധ്യക്ഷതവഹിച്ചു.
ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക,15 വര്‍ഷം തികഞ്ഞ വാഹനനിരോധനം പിന്‍വലിക്കുക, ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് ഒഴിവാക്കുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക, ഒരു ലക്ഷം രൂപ പലിശരഹിത വായ്പ തൊഴിലാളികള്‍ക്ക് അനുവദിക്കുക,മോട്ടോര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നല്‍കുക, ചരക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ വാടക നിശ്ചയിക്കുക, തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
ഇബ്രാഹിം കല്ലൂര്‍, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി റസാഖ്, കെ. സി മുഹമ്മദ്, സി.പി. സക്കീര്‍, റഷീദ്മലപ്പാടി എന്നിവര്‍ സംസാരിച്ചു. എം.പി.ബാബു, എം.കെ. സക്കീര്‍, കെ.കെ. അസീസ് നേതൃത്വം നല്‍കി.