‘വിവാഹമാണ്, വില്‍പ്പനയല്ല’ മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് പേരാമ്പ്രയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു


പേരാമ്പ്ര: വിവാഹമാണ്, വിൽപ്പനയല്ല എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധനത്തിനും ആർഭാട വിവാഹത്തിനുമെതിരായി എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ.ഐ.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ബിജിത്ത് ലാൽ, എൻ. അനുശ്രീ, ധനേഷ് കാരയാട് എന്നിവർ സംസാരിച്ചു.